banner

ചാരിറ്റി പ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ.

കഴക്കൂട്ടത്ത് 16 കാരിയെ പീഠിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിലായി. വള്ളക്കടവ് മുട്ടത്തറ സ്വദേശി അഖ്നേഷ് ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. രണ്ടു വർഷം മുൻപാണ് ഇയാൾ സമൂഹ മാധ്യമം വഴി പെൺകുട്ടിയെ പരിചയപ്പെട്ടത്. ചാരിറ്റി പ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി പെൺകുട്ടിയോട് ആടുക്കുകയായിരുന്നു. 2020 സെപ്റ്റംബർ മുതൽ പല പ്രാവശ്യം പെൺകുട്ടിയെ പീഠിപ്പിക്കുകയായിരുന്നു. രാത്രികാലങ്ങളിൽ പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയാണ് പീഠിപ്പിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. 

വയറു വേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടി 5 മാസം ഗർഭിണിയാണെന്നറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരമാണ് കഴക്കൂട്ടം പോലീസ് കേസെടുത്തത്. തുടർന്ന് ഒളിവിൽ പോകാൻ ശ്രമിച്ച ഇയാളെ പോലീസ് തന്ത്രപൂർവ്വം അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മൂമ്മയോടൊപ്പം താമസിക്കുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്.

إرسال تعليق

0 تعليقات