banner

മദ്യപിച്ച് ഉപദ്രവം: മകനെ അച്ഛന്‍ കുത്തിക്കൊന്നു

എറണാകുളം ഉദയഠപേരൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. എംഎല്‍എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷാണ് മരിച്ചത്. സന്തോഷിന്റെ അച്ഛനായ സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ രണ്ട് പേര്‍ മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
കാന്‍സര്‍ രോഗിയാണ് സോമന്‍. മകന്‍ സ്ഥിരമായി മദ്യപിച്ചെത്തി മര്‍ദ്ദിക്കുന്നതിനാല്‍ കുറേ നാളുകളായി സോമന്‍ മകളുടെ വീട്ടിലായിരുന്നു. ഈയിടെയാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇന്നലെ ഉച്ചയോടെ മദ്യപിച്ച്‌ വീട്ടിലെത്തിയ സന്തോഷ് തന്നെ മര്‍ദ്ദിച്ചതായി സോമന്‍ പറയുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായതിനാല്‍ അയല്‍വാസികള്‍ അന്വേഷിച്ചതുമില്ല.

إرسال تعليق

0 تعليقات