banner

മീൻകച്ചവടത്തിന്റെ മറവില്‍ കഞ്ചാവ്‌ കച്ചവടം; ഒരാള്‍ അറസ്റ്റില്‍

സുബിൽ കുമാർ

പത്തനംതിട്ട / അടൂർ : സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച്ച കഞ്ചാവുമായി  മീന്‍ കച്ചവടക്കാരന്‍   അറസ്റ്റില്‍. അടൂർ പെരിങ്ങനാട്‌ മുണ്ടപ്പള്ളി വിഷ്‌ണുഭവനത്തില്‍ ലാലു(52)നെയാണ്‌ മുണ്ടപ്പള്ളി കശുവണ്ടി ഫാക്ടറി ജംഗ്‌ഷനില്‍ നിന്ന്‌ പത്തനംതിട്ട എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സിഐ എസ്‌ ഷിജുവുംസംഘവും അറസ്റ്റ്‌ ചെയ്‌തത്‌.
ചെറിയ പൊതികൾ ആയി കഞ്ചാവ്‌ ഇയാളുടെ സ്‌കൂട്ടറില്‍ നിന്ന്‌ പൊലീസ്‌ കണ്ടെത്തി. മത്സ്യക്കച്ചവടത്തിന്റെ മറവില്‍ ഇയാള്‍ കഞ്ചാവ്‌ വില്‍പ്പന നടത്തുകയായിരുന്നു.

إرسال تعليق

0 تعليقات