banner

മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി.

കാസര്‍ഗോഡ് : കാസര്‍ഗോഡ് കീഴൂരില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാര്‍ത്തിക എന്നിവരെയാണ് കാണാതായത്. നാല് പേരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

ഇന്ന് രാവിലെ ആറ് മണിയോടെ നെല്ലിക്കുന്ന് വെച്ചാണ് ബോട്ട് കടലില്‍ മറിഞ്ഞത്. രക്ഷപ്പെടുത്തിയ നാല് പേരെ നിസ്സാര പരിക്കുകളോടെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

إرسال تعليق

0 تعليقات