banner

കെ.എസ്.ആർ.ടി.സി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; സംഭവം കല്ലമ്പലത്ത്

കല്ലമ്പലം :  കെ.എസ്.ആർ.ടി.സി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കല്ലമ്പലം ജംഗ്ഷഷനിൽ അപകടം. ബസ്സിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയ പാത കല്ലമ്പലം ജംഗ്ഷനിൽ ഇന്ന് രാവിലെ ഒൻപത് മുപ്പതോടെയായിരുന്നു അപകടം. കൊല്ലം ഭാഗത്ത് നിന്ന് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്സും, നഗരൂർ റോഡിൽ നിന്ന് കല്ലമ്പലം ജംഗകഷനിലേയ്ക്ക് പ്രവേശിച്ച ടിപ്പർ ലോറിയും തമ്മിൽ അപകടമുണ്ടായത്.   ഉടൻ തന്നെ കല്ലമ്പലം പോലീസും കല്ലമ്പലം ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും അപകടത്തിൽ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും ചാത്തമ്പ്രയിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

إرسال تعليق

0 تعليقات