banner

സംസ്ഥാനത്ത് ലോക്ഡൗൺ തുടരുന്നു; കൊല്ലത്ത് തിരക്കിന് ശമനമില്ല, നിയന്ത്രണങ്ങളില്ലാതെ പ്രദേശിക കൊവിഡ് ടെസ്റ്റിംഗ് ക്യാമ്പുകൾ.


സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കു മാത്രമാണ് തുറക്കാൻ അനുമതി. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറിയും അനുവദിക്കും. സ്വകാര്യ ബസ് സർവീസ് ഉണ്ടായിരിക്കില്ല. കെ.എസ്.ആർ.ടി.സി പരിമിത സർവീസായിരിക്കും നടത്തുക. എന്നാൽ ജില്ലയിൽ മാറ്റമില്ലാതെ ചിലയിടങ്ങളിൽ തിരക്ക് തുടരുന്നുണ്ട്. പലയിടത്തും പ്രദേശികാടിസ്ഥാനത്തിൽ നടത്തുന്ന കൊവിഡ് ടെസ്റ്റുകളുടെ മറവിലാണ് വൻ തിരക്ക് രൂപപ്പെടുന്നത്. നിയന്ത്രിക്കാൻ വേണ്ട തോതിൽ സംവിധാനങ്ങൾ ഇല്ലാത്തത് കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.

إرسال تعليق

0 تعليقات