‘എനിക്ക് ജനനവും മരണവും പ്രണയവും ഒന്നേയുള്ളൂ നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് ഞാന്‍ ആ ഗ്രഹിക്കുന്നില്ല. മരണം അന്തസ്സുള്ളതും പ്രണയം സത്യം ഉള്ളതും ആയിരിക്കണം’ എന്നായിരുന്നു പ്രഫുൽ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കിയായിരുന്നു യുവാവിന്റെ ആത്മഹത്യ. അമ്മ രമണി ഹോംനഴ്‌സ് ജോലിക്ക് പോവുകയും സഹോദരന്‍ രാഹുല്‍ പിതൃസഹോദരന്റെ വീട്ടിലും താമസമായതി നാല്‍ വീട്ടില്‍ പ്രഫുല്‍ തനിച്ചാണ് താമസം.
ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടശേഷം ഇരുപത്തിനാലുകാരൻ ആത്മഹത്യ ചെയ്തു
കാസർഗോഡ് : ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടശേഷം ആത്മഹത്യ ചെയ്ത് യുവാവ്. അജാനൂർ ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശന്റെ മകന്‍ പ്രഫുലാണ് (24) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്ന വീട്ടിനകത്ത് ആണ് പ്രഫുൽ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ആത്മഹത്യക്ക് തൊട്ട് മുൻപ് പ്രഫുൽ ഫേസ്‌ബുക്കിൽ ഇതുസൂചിപ്പിക്കുന്ന കുറിപ്പും പങ്കുവെച്ചിരുന്നു.
0 تعليقات