banner

ബൈക്ക് യാത്രികൻ അപകടക്കുഴി ഒഴിവാക്കാന്‍ ശ്രമിക്കവെ ലോറി കയറി മരിച്ചു; പിന്നാലെ അപകട കുഴി അടച്ച് അധികൃതർ.

ഉദുമ : ബേക്കല്‍ പാലത്തിന് സമീപം  അപകടക്കുഴി ഒഴിവാക്കാന്‍ ശ്രമിക്കവെ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു . ബേക്കല്‍ ചിറമ്മലിലെ ബാബുരാജ് (45) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയും, ഇട സമയങ്ങളില്‍ മജീഷ്യനുമായിരുന്നു. 

ബുധനാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ബൈക്കില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു ബാബുരാജ്. ബേക്കല്‍ പാലത്തിനോട് ചേര്‍ന്നുള്ള കൂറ്റന്‍ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന ലോറിക്കടിയില്‍ പെടുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ ബാബു മരിച്ചു. 

അപകടത്തിനു പിറകെ കെ.എസ്.ടി.പി. അധികൃതര്‍ കുഴി നികത്തുകയും ചെയ്തു. പരേതരായ അമ്പാടി കടവന്റെയും താലയുടേയും മകനാണ്. ഭാര്യ: പുഷ്പ മക്കള്‍: വര്‍ണന്‍, വൃന്ദ (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: കുമാരന്‍, നന്ദനന്‍ (ഖത്തര്‍ ), ലളിത, പരേതയായ വത്സല. ബേക്കല്‍ പോലീസ് മൃതദേഹപരിശോധന പൂര്‍ത്തിയാക്കി . കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ശവസംസ്‌കാരം വ്യാഴാഴ്ച ബേക്കല്‍ സമുദായ ശ്മശാനത്തില്‍ നടക്കും

إرسال تعليق

0 تعليقات