banner

കല്യാണപ്പെണ്ണും ചെക്കനും ബിവറേജിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

മലപ്പുറം : തിരൂരിൽ കല്യാണപ്പെണ്ണും ചെക്കനും ബിവറേജിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആൾ കേരള കാറ്റേഴ്സ് അസോസിയേഷൻ തിരൂർ കെ.ജി പടിയിലെ ബിവറേജസ് ഔട്ട് ലെറ്റിന് മുന്നിലാണ് നാട്ടുകാർ അമ്പരന്ന കാഴ്ച അരങ്ങേറിയത്. ശ്രദ്ധക്ഷണിക്കലിൻ്റെ ഭാഗമായാണ് പ്രകടനം അരങ്ങേറിയത്. ഇതിൻ്റെ ഭാഗമായി പൊന്നാനി സ്വദേശികളായ ഇസ്ഹാക്ക് വരനായും ഫവാസ് വധുവായും വേദിയിലെത്തി.

ബിവറേജസിന് മുന്നിൽ ആയിരങ്ങൾ വരി നിൽക്കാം കല്യാണത്തിന് ഇരുപത് പേർക്ക് മാത്രം അനുവാദം ഇത്തരം ഇരട്ടവാദങ്ങൾക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

إرسال تعليق

0 تعليقات