banner

പരമ്പര നേട്ടത്തിന്റെ ആഘോഷം അടങ്ങും മുമ്പേ ശ്രീലങ്കയ്ക്ക് ആഘാതം, സൂപ്പര്‍ താരം വിരമിച്ചു

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഇസുരു ഉഡാന രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്തെ പുതുതലമുറയ്ക്കായി മാറി കൊടുക്കേണ്ട സമയമായെന്ന് ചൂണ്ടിക്കാട്ടിയാണ് 33-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ശ്രീലങ്കയുടെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ സ്ഥിര സാന്നിധ്യമായിരുന്ന ഉഡാന കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലും ടീമിലംഗമായിരുന്നു. 2009ലെ ടി20 ലോക കപ്പില്‍ കളിച്ചായിരുന്നു അരങ്ങേറ്റം.

34 ടി20 മത്സരങ്ങളില്‍ നിന്ന് 45 വിക്കറ്റും, 21 ഏകദിനത്തില്‍ നിന്ന് 18 വിക്കറ്റും ഉഡാന വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഉദാന കളിച്ചു. എന്നാല്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ കഴിഞ്ഞില്ല.

إرسال تعليق

0 تعليقات