banner

നടവഴിയും റോഡും കുളമായി; ജനങ്ങളുടെ കുടിവെള്ളത്തിന് മുകളിൽ വൈദ്യുതി പോസ്റ്റിട്ട് കാഞ്ഞിരംകുഴി കെ.എസ്.ഇ.ബി.

കാഞ്ഞാവെളി : മുള്ളൻകോട് ഭാഗത്ത് മണലിക്കട ലൈനിൽ ഇന്നലെ സ്ഥാപിച്ച കാഞ്ഞിരംകുഴി കെ.എസ്.ഇ.ബി സ്ഥാപിച്ച വൈദ്യുതി പോസ്റ്റ് ജനങ്ങളുടെ കുടിവെള്ളത്തിന് മുകളിൽ കുഴിച്ചിടുകയും ഇന്നലെ മുതൽ കുടിവെള്ള പൈപ്പ് പൊട്ടിയെന്നറിഞ്ഞിട്ടും അവ അധികാരപ്പെട്ട ഉദ്യയോഗസ്ഥൻമാരെ അറിയിക്കാതെ പൊതുജനത്തെ വിഡ്ഡികളാക്കുകയാണ് കാഞ്ഞിരംകുഴി കെ.എസ്.ബി.അധികാരികൾ.

ഒരു സെക്ടറിന് കീഴിൽ പൊതു ജോലികൾ ചെയ്യുമ്പോൾ പഞ്ചായത്ത് അധികാരികളെ അറിയിക്കുകയോ മറിച്ച് ജനപ്രതിനിധിയുടെ സാന്നിധ്യത്തിലോ ചെയ്യണമെന്ന പൊതു നയമിരിക്കെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നത്.

إرسال تعليق

0 تعليقات