അഞ്ചൽ : പുത്തയം കുഴിയന്തടത്ത് അനിയന്ത്രിതമായി മണ്ണെടുപ്പ് നടക്കുന്നുവെന്ന സൂചനയെ തുടർന്ന് അന്വേഷിക്കാനെത്തിയ അഞ്ചൽ സ്റ്റേഷൻ പൊലീസ് സംഘത്തിന് നേരെ ആക്രമണം, സംഭവത്തിൽ പൊലീസ് വാഹനത്തിൻ്റെ ഗ്ലാസ്സ് തകർന്നു.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം, സ്റ്റേഷൻ എസ്.ഐ ജോൺസൺ സിവിൽ പൊലീസ് ഓഫീസർമാരായ നിഖിൽ, ബിജു എന്നിവർ അനിയന്ത്രിതമായി മണ്ണെടുപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം സ്ഥലത്തെത്തി പരിശോധിച്ച ശേഷം മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാൽ പ്രതികൾ പൊലീസിൻ്റെ നിർദേശം അനുസരിക്കാതെ പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും പൊലീസ് വാഹനത്തിൻ്റെ ചില്ല് തകർക്കുകയും ചെയ്തു തുടർന്ന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു, ജെ.സി.ബി ഉടമയായ അജ്ഖാനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന അസ്ലമിനെയുമാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
0 تعليقات