banner

"ആവശ്യമെങ്കിൽ തെരുവിൽ മര്യാദ പഠിപ്പിക്കാനും തയ്യാർ"; അഞ്ചാലുംമൂട്ടിൽ മുകേഷ് എം.എൽ.എയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്സ്..

അഞ്ചാലുംമൂട് : യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട്ടിൽ എം. മുകേഷ് എം.എൽ.എയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സ്കൂൾ വിദ്യാർത്ഥി വിളിച്ചപ്പോൾ മര്യാദയില്ലാതെ സംസാരിച്ച എംഎൽഎ തുടർന്നും ജനങ്ങളോട് പെരുമാറുന്നത് ഇങ്ങനെ തന്നെയാണ് എങ്കിൽ എംഎൽഎയെ തെരുവിൽ മര്യാദ പഠിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രസ്താവിച്ചു.

ഇന്നലെ പുറത്ത് വന്ന ഒരു ഓഡിയോ ക്ലിപ്പാണ് വിവാദങ്ങൾക്ക് അടിസ്ഥാനം ഒരു അത്യാവശ്യം കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയെ ശകാരിച്ച കൊല്ലം എം.എൽ.എ എം മുകേഷിനെതിരെയാണ്  ജനരോക്ഷം ഉയർന്നത്.  സംഭവത്തിൽ വിദ്യാർത്ഥിയുടെ സുഹൃത്താണ് മുകേഷിൻ്റെ നമ്പർ നൽകിയതെന്ന് പറയുമ്പോൾ നമ്പർ തന്നയാളുടെ ചെവികുറ്റിക്ക് അടിയ്ക്കണമെന്നും മുകേഷ് പറയുന്നുണ്ട്.  തുടർന്ന് നാനാഭാഗത്ത് നിന്നും നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്.

അഞ്ചാലുംമൂട്ടിൽ നടന്ന പ്രതിഷേധ സംഗമത്തിൽ മണ്ഡലം പ്രസിഡൻറ് മഹേഷ് മനു  അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു  .
കോൺഗ്രസ് മണ്ഡലം  പ്രസിഡന്റ് സായി ഭാസ്കർ, ബൈജു മോഹൻ, കരുവ റഫീക്ക്, ഷംനാദ്, പ്രണവ് നന്ദു,രാഹുൽ, ഷിബു, അനന്തു   തുടങ്ങിയവർ സംസാരിച്ചു.

إرسال تعليق

0 تعليقات