banner

കൊല്ലത്ത് റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

കുണ്ടറ : ചന്ദനത്തോപ്പ്‌ മാമൂട്‌ ജംഗ്‌ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. ചരുവിള പുത്തന്‍വീട്ടില്‍ ദിലീപ്‌ കുമാറിന്റെ ഭാര്യ സോമലത (54) ആണ്‌ അന്തരിച്ചത്‌. റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ചാണ്‌ മരണം സംഭവിച്ചത്‌. കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ മാമൂട്‌ കുറ്റിക്കാട്ട്‌ വീട്ടില്‍ ലൈലാബീവി പരിക്കേറ്റ്‌ ആശുപത്രിയിലാണ്‌. മകള്‍ ദിവ്യ, മരുമകന്‍ ശ്യാംകുമാര്‍.

إرسال تعليق

0 تعليقات