banner

അതിവേഗ പിസിആർ പരിശോധന നിരക്ക് ഏകീകരിച്ച് അബുദാബി

അബുദബി : രണ്ട് മണിക്കൂറിനുളളില്‍ കോവിഡ് പിസിആർ പരിശോധനാഫലം ലഭ്യമാകുന്ന അതിവേഗ പിസിആർ പരിശോധന നിരക്ക് ഏകീകരിച്ച് അബുദബി.

എമിറേറ്റില്‍ സാധാരണ പിസിആർ പരിശോധനയുടെ നിരക്ക് 65 ദിർഹമാണ്. 24 മണിക്കൂറിനുളളില്‍ പരിശോധനാഫലം ലഭ്യമാകും. എന്നാല്‍ പരമാവധി രണ്ട് മണിക്കൂറിനുളളില്‍ പിസിആർ പരിശോധനാഫലം ലഭ്യമാകുന്ന അതിവേഗ പരിശോധനയ്ക്ക് 350 ദിർഹമാണ് നിരക്ക്. രണ്ട് മുതല്‍ അഞ്ച് മണിക്കൂറിനുളളില്‍ ഫലം ലഭ്യമാകുന്ന പരിശോധനയ്ക്ക് 250 ദിർഹമാണ് നിരക്കെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

إرسال تعليق

0 تعليقات