banner

അഫ്ഗാന്‍ യുവതി രക്ഷാദൗത്യത്തിനിടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

അമേരിക്കൻ സേനയുടെ രക്ഷാദൗത്യത്തിനിടെ അഫ്ഗാൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി.അമേരിക്കൻ സേനയുടെ അഫ്ഗാൻ രക്ഷാദൗത്യവിമാനം ജർമ്മനിയിലെ രാംസ്റ്റീൻ എയർബേസിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടു മുമ്പാണ് യുവതി പ്രസവിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സേന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ നടത്തിയ രക്ഷാദൗത്യ വിമാനത്തിലായിരുന്നു യുവതി. വിമാനം ഉയർന്ന് കഴിഞ്ഞപ്പോൾ തന്നെ യുവതിയുടെ ആരോഗ്യനില വഷളായിരുന്നു. വിമാനത്തിലെ വായു മർദ്ദം കുറവായതോടെയാണ് ആരോഗ്യനില മോശമായിത്തുടങ്ങിയതെന്ന് യുഎസ് എയർ ഫോഴ്സ് ട്വീറ്റിൽ വ്യക്തമാക്കി.
വായു മർദ്ദം വർധിപ്പിക്കാൻ വേണ്ടി ഉയരത്തിൽ നിന്ന് വിമാനം താഴ്ത്തി പറത്താൻ കമാൻഡർ തീരുമാനിച്ചുവെന്നും ഇത് യുവതിയുടെ ജീവൻ നിലനിർത്താൻ സഹായിച്ചുവെന്നും ട്വീറ്റിൽ പറയുന്നു. 

രാംസ്റ്റീൻ എയർബേസിൽ വിമാനം ഇറക്കിയതിന് പിന്നാലെ ആരോഗ്യ വിദഗ്‍‍ധരെത്തുകയും യുവതിക്ക് ആവശ്യമായ പ്രസവ ചികിത്സാ സഹായം നൽകുകയും ചെയ്തു. കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്നും ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.

إرسال تعليق

0 تعليقات