banner

മഴു ഉപയോഗിച്ച് യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; കൊല്ലത്ത് പതിനെട്ടുകാരായ രണ്ട് പേർ അറസ്റ്റിൽ

കണ്ണനല്ലൂർ : മഴു ഉപയോഗിച്ച് യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചവർ പോലീസ് പിടിയിലായി. മീയണ്ണൂർ ശാസ്താംപൊയ്ക വിജിത മന്ദിരത്തിൽ ബിജു മകൻ വിജേഷ് (18), ശാസ്താംപൊയ്ക്ക് ഇടയിലഴികത്തു വീട്ടിൽ മനാഫ് മകൻ അഖിൽ (18) എന്നിവരാണ് പോലീസ് പിടിയിലായത്. തിരുവോണ ദിവസം വൈകുന്നേരം ബന്ധു വീട്ടിൽ നിന്ന് ശാസ്താംപൊയ്ക സ്വദേശികളായ ശ്യാം, മനോജ് എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെ സുഹൃത്തായ സുര എന്നയാളിനെ വിജേഷ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിന്റെ വിരോധത്തിലാണ് ഇവർ ആക്രമിച്ചത്. ചിരവ തടി വച്ച് അടിച്ച് വീഴ്ത്തിയതിന് ശേഷമാണ് മഴുവച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പാരിപ്പളളി മെഡിക്കൽ കോളേജിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊണ്ട് പോയി. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ യൂ.പിയുടെ നേതൃത്വത്തിൽ എസ്സ്.ഐ സജീവ്.ഡി, എ.എസ്സ്.ഐമാരായ സതീശൻ, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് മീയർ സ്വകാര്യ മെഡിക്കൽ കോളേജിന് സമീപത്തു നിന്നും പ്രതികളെ അറസ്റ്റ്ചെയ്തത്. ഇവരെ റിമാന്റ് ചെയ്തു.

إرسال تعليق

0 تعليقات