banner

പതിനെട്ടുകാരി ഫ്ലാറ്റിന് മുകളിൽ നിന്ന് വീണു മരിച്ച നിലയിൽ: സംഭവം കൊച്ചിയിൽ.


കൊച്ചി : എറണാകുളം സൗത്തില്‍ ഫ്ലാറ്റിന്റെ പത്താം നിലയില്‍ നിന്നും വീണ് പെണ്‍കുട്ടി മരിച്ചു. ഫ്‌ളാറ്റിലെ താമസക്കാരനായ റോയിയുടെ മകള്‍ ഐറിന്‍ എന്ന 18 വയസ്സുകാരി ആണ് മരിച്ചത്. അപകട മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ 8:45 മണിയോടെ 10 നിലകളുള്ള ഫ്‌ളാറ്റിന്റെ ടെറസില്‍ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിന്‍. ടെറസിനോട് ചേര്‍ന്ന് പണിതിട്ടുള്ള ടൈല്‍ പതിപ്പിച്ച കോണ്‍ക്രീറ്റ് ബെഞ്ചിനോട് ചേര്‍ന്ന അരഭിത്തിക്കു മുകളിലൂടെ താഴോട്ട് വീഴുകയായിരുന്നു.

വീഴ്‌ച്ചയില്‍ എട്ടാം നിലയുടെ വടക്കുഭാഗത്തെ ഷീറ്റില്‍ വീണ ശേഷം തെറിച്ച്‌ താഴെ കാര്‍ പാര്‍ക്കിങ്ങ് ഏരിയായിലെ ഷീറ്റിനു മുകളിലും സൈഡ് ഭിത്തിയിലും അടിച്ചു വീഴുകയായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

إرسال تعليق

0 تعليقات