banner

ട്രെയിൻയാത്രക്കിടെ രാജ് മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരെ അസഭ്യ വർഷം; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂര്‍ : ട്രെയിനില്‍ വെച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പിയെ അസഭ്യം പറഞ്ഞ രണ്ട് പേര്‍ക്കെതിരെ കേസ്. എം പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രവാസി കോൺഗ്രസ്സ് കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് പദ്മരാജൻ അയ്ങ്ങോത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്യമിച്ച് ട്രെയിനില്‍ എത്തിയ രണ്ട് പേര്‍ എം പിയോട് മോശമായി പെരുമാറുകയായിരുന്നു. മാവോലി എക്‌സ്പ്രസിലാണ് സംഭവം നടക്കുന്നത്. എം പിക്ക് ഒപ്പം എന്‍ നെല്ലിക്കൂന്ന് എം എല്‍ എ ഉള്‍പ്പെടെ ഉള്ളവര്‍ ഉണ്ടായിരുന്നു.

ഒരു പ്രകോപനവും ഇല്ലാതെ മദ്യമിച്ചെത്തിയവര്‍ അസഭ്യം പറയുകയായിരുന്നു എന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. ആര്‍ പി എഫാണ് എം പിടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

إرسال تعليق

0 تعليقات