banner

തൃക്കരുവയിൽ മെറിറ്റ് ഇവെൻ്റ് സംഘടിപ്പിച്ചു.


2020 - 21 വർഷത്തെ എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷയിൽ വിജയം നേടിയ സ്റ്റേഡിയം വാർഡിലെ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. 

ഇഞ്ചവിള കാവറ വടക്കതിൽ UP സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ സ്റ്റേഡിയം വാർഡ് മെമ്പർ അജ്മീൻ എം കരുവ പ്രസ്തുത ചടങ്ങിൻ്റെ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കൊല്ലം എം.എൽ.എ എം മുകേഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷഹിന എസ് സ്വാഗതം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ അഞ്ചാലുംമൂട് എസ്.എച്ച്.ഓ ദേവരാജനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ബി. ജയന്തി, തൃക്കരുവ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ രതീഷ് തുടങ്ങിയവർ ആശംസാ പ്രസംഗവും മുനീർ ഖാൻ നന്ദിയും പറഞ്ഞു.

إرسال تعليق

0 تعليقات