banner

'നാടാറിന്' പ്രസിഡൻറ് സ്ഥാനമില്ല; കെ പി സി സി ഓഫീസിന് മുന്നിൽ കരിങ്കൊടിയും പോസ്റ്ററും

തിരുവനന്തപുരം : നാടാർ സമുദായത്തെ അവഗണിച്ചെന്ന് ആരോപിച്ച് പോസ്റ്റർ യുദ്ധം. തിരുവനന്തപുരത്തെ കെ പി സി സി ഓഫീസിന് മുന്നിലാണ് കരിങ്കൊടിയും പോസ്റ്ററും പ്രത്യക്ഷപ്പെട്ടത്. നാടാർ സമുദായത്തിന് ഡി സി സി അധ്യക്ഷ പദവി നൽകാത്തതിൽ പ്രതിഷേധമെന്നും ഫ്ലക്സ് ബോർഡിൽ സൂചിപ്പിക്കുന്നു. കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്നും പോസ്റ്ററിൽ മുന്നറിയിപ്പ്.
എന്നാൽ കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി ആർ എസ് പി നേതാക്കളും രംഗത്തെത്തിയിരുന്നു.ഡി സി സി അധ്യക്ഷ പട്ടികയിൽ സ്ത്രീകളെയും ഉൾപ്പെടുത്തിയില്ലെന്നുള്ള പരാതിയും ഉയർന്നിരുന്നു.

അതേസമയം, ഉമ്മൻചാണ്ടിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് നിലവിൽ കെ പി സി സി വർക്കിംഗ് പ്രസിഡന്റായ ടി സിദ്ദീഖ് അറിയിച്ചു. സിദ്ദിഖ് സുധാകര പക്ഷതിന് ഒപ്പം ചേർന്നു എന്ന പ്രചരണം ശക്തമായതിനെ തുടർന്നാണ് സിദ്ദിഖ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.



إرسال تعليق

0 تعليقات