പ്രാക്കുളം : തൃക്കരുവ ഗ്രാമ പഞ്ചായത്ത്, പ്രാക്കുളം പതിമൂന്നാം വാർഡിലെ എസ്.എസ്.എൽ.സി - പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എൻ.കെ പ്രേമചന്ദ്രൻ എം.പി, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, ഡി.സി.സി വൈസ് പ്രസിഡൻറ് സൂരജ് രവി തുടങ്ങിയവർ മൊമൻ്റൊ വിതരണം ചെയ്ത് അനുമോദിച്ചു.
തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് മെമ്പർ ഡാഡു കോടിയിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് ചടങ്ങ് എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു, പ്രസ്തുത ചടങ്ങിൽ കൊല്ലം ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണയും, ഡി.സി.സി വൈസ് പ്രസിഡൻറ് സൂരജ് രവിയും ആശംസയറിയിച്ച് സംസാരിച്ചു.
തൃക്കരുവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലഭ, പെരിനാട് തുളസി ചെറുകര രാധാകൃഷ്ണൻ, കരുവ റഫീഖ് വിനു.വി.നായർ തുടങ്ങിയവർ പങ്കെടുത്തു.
0 تعليقات