അച്ഛന്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മകളുടെ കയ്യില്‍ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും ആരോപിച്ചായിരുന്നു പിങ്ക് പോലിസ് വാഹനത്തിലെ വനിത പോലിസ് ഉദ്യോഗസ്ഥയുടെ അപമാനിക്കലും ചോദ്യം ചെയ്യലുമുണ്ടായത്. ഫോണ്‍ പിന്നീട് പോലിസുകാരിയുടെ ബാഗില്‍ നിന്നു തന്നെ ലഭിച്ചു.
വനിതാ പൊലിസിന്റെ നേതൃത്വത്തിൽ പരസ്യ വിചാരണ; കെട്ടിചമച്ച മോഷണത്തിന്റെ പേരിൽ മകൾക്ക് മുന്നിൽ യുവാവിനെ അപമാനിച്ചതായി ആക്ഷേപം
തിരുവനന്തപുരം : ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ വനിതാ പോലിസ് യുവാവിനെ എട്ടു വയസുകാരിയായ മകള്‍ക്കു മുന്നിലിട്ട് ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തു. പിങ്ക് പോലിസാണ് ആറ്റിങ്ങലില്‍ അച്ഛനേയും മകളേയും പരസ്യ വിചാരണ നടത്തിയത്.
0 تعليقات