banner

കൊല്ലം ശാസ്താംകോട്ടയിൽ വീടിന് നേരേ ബോംബാക്രമണം

ശാസ്താംകോട്ട : മൈനാഗപ്പള്ളി വേങ്ങ ആറാട്ടുകുളത്തിന് സമീപത്തെ വീട്ടിലേക്ക്‌ ഇന്ന്‌ പുലർച്ചെ ബോംബാക്രമണം. വേങ്ങ ശശിമന്ദിരത്തില്‍ രാധാമണിയമ്മയുടെ വീട്ടിലേക്ക്‌ പുലർച്ചെ ഒന്നരയോടെയാണ്‌ ആക്രമണമുണ്ടായത്‌. തുടരെയുള്ള രണ്ട് സ്‌ഫോടന ശബ്ദം കേട്ടാണ് സമീപവാസികൾ ഉണര്‍ന്നത്‌. വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ രണ്ടുപേര്‍ ഓടിപോകുന്നത്‌ കണ്ടു. ഉഗ്ര ശേഷിയുള്ള അമിട്ട് ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നതെന്ന് സംശയിക്കുന്നു. സ്‌ഫോടനത്തിൽ വീടിന്റെ മുന്‍ കതക് പൊളിഞ്ഞു. രാധാമണിയമ്മയും രണ്ട് മക്കളുമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. ശശിധരന്‍പിള്ള രണ്ട് വർഷം മുൻപ് മരിച്ചു. . പൊലീസ് അന്വേഷണത്തില്‍ രാധാമണിയമ്മയുടെ മകന്‍ ശ്യാമിന് കോളജില്‍ നിന്നും ചില യുവാക്കളുടെ ഭീഷണിയുണ്ടായിരുന്നതായി വിവരമുണ്ട്.

إرسال تعليق

0 تعليقات