banner

വൃദ്ധയ്ക്ക് നേരെ ലൈംഗീകാതിക്രമം; യുവാവ് പിടിയിൽ, സംഭവം കൊല്ലത്ത്

കൊല്ലം : കല്ലുവാതുക്കലിൽ വൃദ്ധയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ. ചിറക്കരതാഴം സ്വദേശി ജയൻ (37) നെയാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

വയോധിക​ തനിച്ച് താമസിക്കുകയാണെന്ന് അറിയാവുന്ന ഇയാൾ സന്ധ്യ സമയത്ത് അവരുടെ വീട്ടിൽ വെളളം ചോദിച്ച് എത്തുകയായിരുന്നു. മദ്യലഹരിയിലുളള ഇയാളെ കണ്ട് ഭയന്ന് അടുക്കളയിലേക്ക് പോയ അറുപത്കാരിയെ പിൻതുടർന്ന് എത്തിയ യുവാവ് കടന്ന് പിടിച്ചു. പിടിവലിക്കിടെ തോർത്ത് ബലമായി വായിൽ തിരുകി തളളി താഴെയിട്ടാണ് ബലാൽസംഗം ചെയ്തത്. പിടിവലിക്കിടെ പരിക്കേറ്റ ഇവരുടെ നിലവിളി ശബ്ദം കേട്ട് വന്ന അയൽവാസികളെ കണ്ട് ഇയാൾ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ആശുപത്രിയിലായ വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ്​ പിടികൂടിയത്.

 പാരിപ്പള്ളി ഇൻസ്​പെക്ടർ എ. അൽജബർ, എസ്​.ഐമാരായ അനീസ, പ്രദീപ്, എ.എസ്​.ഐമാരായ അഖിലേഷ്, ബിജൂ, സി.പി.ഓ അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻ്റ് ചെയ്തു.

إرسال تعليق

0 تعليقات