banner

യുവതി ഓടിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞ് അപകടം, സംഭവം ഓലിക്കരയിൽ

അഞ്ചാലുംമൂട് /  ഓലിക്കര : കൊന്നമുക്കിൽ കാർ തലകീഴായി മറിഞ്ഞ് അപകടം, സംഭവത്തിൽ യുവതി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അനന്തര ചികിത്സയ്ക്കായി ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ എട്ട് മണി കഴിയെ ഓലിക്കര, കൊന്നമുക്ക് കയറ്റത്തിലാണ് സംഭവം. പ്രാക്കുളം സ്വദേശിനിയായ മായ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് സമീപത്തെ കല്ലിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്. കാറിൻ്റെ മുൻ വശത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നിട്ടുണ്ട്. അഞ്ചാലുംമൂട് സ്റ്റേഷൻ സംഘം എത്തിയാൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളു.

إرسال تعليق

0 تعليقات