banner

സദാചാര ലംഘനം ആരോപിച്ച് വീടുകയറി മർദ്ദിച്ചു, മനോവിഷമം മൂലം അധ്യാപകൻ ആത്മഹത്യ ചെയ്തു.

സദാചാര ലംഘനം ആരോപിച്ച്‌ ഗുണ്ടകള്‍ വീട് കയറി കയ്യേറ്റം ചെയ്ത അധ്യാപകന്‍ ജീവനൊടുക്കി. മലപ്പുറം വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്താണ് മരിച്ചത്. ഇദ്ദഹത്തെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
 
പ്രശസ്ത ചിത്രകാരനും സിനിമ ആര്‍ട് ഡയറക്ടറുമാണ് സുരേഷ് ചാലിയത്ത്. സ്ത്രീയുമായി വാട്‌സ് ആപ്പില്‍ചാറ്റ് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു സുരേഷിനെതിരെ ആക്രമണം ഉണ്ടായത്. രണ്ട് വാഹനങ്ങളിലെത്തിയ സംഘമായിരുന്നു ആക്രണം നടത്തിയത്.

അമ്മയുടേയും മക്കളുടേയും മുന്നില്‍ വച്ച്‌ മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടു പോയതിന്റെ മനോവിഷമത്തിലാണ് സുരേഷ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

إرسال تعليق

0 تعليقات