banner

വാക്സിൻ ബന്ധുജനങ്ങൾക്ക് മാത്രം; സി.കെ.പിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ്

കൊല്ലം / സി.കെ.പി ജം. :  ജനങ്ങൾക്ക് വാക്സിൻ നൽകൂ, ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സി.കെ.പി ഹോസ്പിറ്റലിൽ  പ്രതിഷേധം. ഭരണപക്ഷത്തെ അനുഭാവികൾക്കും ബന്ധുജനങ്ങൾക്കും മാത്രം വാക്സിൻ ലഭ്യമാകുന്ന ഇരട്ടത്താപ്പിനെതിരെയാണ് യൂത്ത് കോൺഗ്രസ്സ് നേത്യത്വത്തിൽ ആശുപത്രിക്ക് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചത്.

കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ബൈജു മോഹൻ, ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഹേഷ് മനു അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷാരു, ഡാർവിൻ, മണ്ഡലം വൈസ് പ്രസിഡന്റ് തോംസൺ, അനന്തു, എബിൻ, തുടങ്ങിയവർ പങ്കെടുത്തു

إرسال تعليق

0 تعليقات