കഴിഞ്ഞ 18നാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2019 ഡിസംബറിൽ കാൻസർ ബാധിച്ചതിനെത്തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലായിരുന്നു. കാലിലെ അസ്ഥിയിൽ വേദന അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനകളിലാണ് കാൻസർ സ്ഥിരീകരിച്ചത്. ശ്വാസകോശങ്ങളെയും ബാധിച്ചിരുന്നു. കീമോതെറാപ്പിയും ആരംഭിച്ചിരുന്നു. കൊവിഡിന്റെ ആദ്യഘട്ടത്തിൽ യഥാസമയം ചികിത്സ ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കാരംകോട് വിമല സെൻട്രൽ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരൻ സന്ദീപ്.
കൊല്ലത്ത്, കാൻസർ ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച പതിമൂന്ന്കാരൻ മരിച്ചു
ചാത്തന്നൂർ : കാൻസർ ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച 13 വയസുകാരൻ മരിച്ചു. പാരിപ്പള്ളി മുക്കട സഞ്ജയ് ഭവനിൽ സഞ്ജയ്-ദീപ ദമ്പതികളുടെ മകൻ സാഗർ (13) ആണ് പാരിപ്പള്ളി മെഡി. ആശുപത്രിയിൽ മരിച്ചത്.
0 تعليقات