banner

തിരുവോണ നാളിലുണ്ടായ അപകടത്തില്‍ ഇരുപത്തിരണ്ടുകാരൻ ഉൾപ്പെടെ സ്‌കൂട്ടര്‍ യാത്രികരായ മൂന്നു യുവാക്കള്‍ മരിച്ചു.

ചെങ്ങന്നൂര്‍ : തിരുവോണ നാളിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ യാത്രികരായ മൂന്നു യുവാക്കള്‍ മരിച്ചു. വാഹനം ഓടിച്ചിരുന്ന മാവേലിക്കര കൊച്ചാലുമ്മൂട് കുറ്റിപ്പറമ്പില്‍ ഗോപന്‍(22) ചെറിയനാട് പുത്തന്‍പുര തെക്കേതില്‍ അനീഷ്, മാമ്പ്ര പ്ലാന്തറയില്‍ ബാലു എന്നിവരാണ് മരിച്ചത്

ശനിയാഴ്ച്ച രാത്രി 9.30 ഓടെ കൊല്ലക്കടവ് കോടുകുളഞ്ഞി റോഡില്‍ ആഞ്ഞിലിച്ചുവട് ജംഗ്ഷനില്‍ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
ഗോപന്‍ സംഭവസ്ഥലത്തു വച്ചു മരണപ്പെട്ടു.മാവേലിക്കര എംഎല്‍എ അരുണ്‍ കുമാറിന്റെ പിതൃസഹോദര പുത്രനാണ് ഗോപന്‍.

إرسال تعليق

0 تعليقات