banner

കെ ബാബു എംഎൽഎയുടെ കാറിലേക്ക് ടോൾ ബാർ വീണു; പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ, സംഘർഷം

കൊച്ചി : കെ ബാബു എംഎല്‍എയുടെ വാഹനത്തില്‍ ടോള്‍ ബാര്‍ വീണ് കേടുപാടുണ്ടായതിനെ തുടര്‍ന്ന് സംഘര്‍ഷം. കുമ്പളം ടോള്‍ പ്ലാസയിലാണ് സംഭവമുണ്ടായത്. എംഎല്‍എ ബോര്‍ഡ് വച്ച വാഹനമായിട്ടും ടോള്‍ ജീവനക്കാര്‍ തടയുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് ആരോപണം. തുടര്‍ന്ന് ടോള്‍ പ്ലാസയില്‍ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തുകയായിരുന്നു.ഇടക്കൊച്ചിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു എംഎല്‍എ. മുന്നിലെ വാഹനം കടന്നു പോയപ്പോള്‍ ഉയര്‍ന്ന ടോള്‍ ബാര്‍ എംഎല്‍എയുടെ വാഹനം എത്തിയതോടെ താഴ്ന്നു. വാഹനത്തില്‍ തട്ടിയ ടോള്‍ ബാര്‍ വളഞ്ഞു. ഡ്രൈവറുടെ വശത്തെ കണ്ണാടിക്കും മുന്‍ഭാഗത്തും കേടുപറ്റി. തുടര്‍ന്ന് വാഹനം ഒതുക്കി നിര്‍ത്തി നിര്‍ത്തി മുക്കാല്‍ മണിക്കൂറോളം ടോള്‍ കമ്ബനിയുടെ അധികൃതര്‍ക്കായി എംഎല്‍എ കാത്തുനിന്നു. എന്നാല്‍ ആരും എത്തിയില്ല.ഇതര സംസ്ഥാന ജീവനക്കാര്‍ മോശമായി സംസാരിച്ചതായും തെറ്റ് സമ്മതിക്കാന്‍ പോലും തയാറായില്ലെന്നും എംഎല്‍എ പറഞ്ഞു. ഇതോടെയാണ് സംഘര്‍ഷത്തിന് കാരണമായത്. ടോള്‍ ഗേറ്റ് തുറന്നു കൊടുത്ത് അര മണിക്കൂറോളം വാഹനങ്ങള്‍ കടത്തിവിട്ടു. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതോടെയാണ് സമരക്കാര്‍ പിന്‍വാങ്ങിയത്. ടോള്‍ ബാറിന്റെ സെന്‍സര്‍ തകരാറാണ് കാരണമെന്ന് ടോള്‍ കമ്ബനി അധികൃതര്‍ പറഞ്ഞു. മോശമായി പെരുമാറിയ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കി

إرسال تعليق

0 تعليقات