ഇരിഞ്ഞാലക്കുടയിൽ മനപ്പടി സ്വദേശി സൂരജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടുടമയെയും സംഘത്തെയും പൊലീസ് തിരയുന്നു. നേരത്തെ മുതൽ വാടക സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. വീട്ടുടമ സംഘം ചേർന്ന് എത്തി ബലമായി വീട് ഒഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിൽ താമസക്കാരായ ശശിധരനും മകൻ സൂരജിനും മർദനമേൽക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെയോടെ സൂരജ് മരിക്കുകയുമായിരുന്നു.ഒളിവിൽ പോയ വീട്ടുടമ ലോറൻസിനും സംഘത്തിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
ചെന്ത്രാപിന്നിയിൽ, സുരേഷ് (52) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധു അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ തമ്മിൽ നേരത്തെയും കുടുംബപരമായി തർക്കം നിലനിന്നിരുന്നു. കഴുത്തിൽ കത്തികൊണ്ട് കുത്തുകയും വെട്ടുകയും ചെയ്തതായാണ് വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷ് മരിച്ചു.
0 تعليقات