banner

കൊവിഡ് രോഗിയുമായി കൊല്ലത്ത് നിന്ന് പോയ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

ആലപ്പുഴ : എരമല്ലൂരില്‍, ദേശീയ പാതയിൽ കൊറോണ രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സ് മറിഞ്ഞ് അപകടം. കൊവിഡ് ബാധിതയായ സ്ത്രീ മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശിയായ ഷീല പി പിള്ള (65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിൽ നിന്നും പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. വണ്ടിയെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ മരത്തിൽ ഇടിച്ച് തകരുകയായിരുന്നു.  

കൊല്ലത്ത് നിന്നും എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് സഞ്ചരിക്കുകയായിരുന്നു. ഷീലയുടെ മകനായ ഡോ. മഞ്ചുനാഥും ഭാര്യ ദേവികയും ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന ബാക്കിയുള്ളവർ കാര്യമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറുടെ നില ഗുരുതരമാണ്. പൊലീസ് മേൽ നടപടികൾ സ്വീകരിക്കുകയാണ്.







إرسال تعليق

0 تعليقات