അമരീന്ദർ സിംഗുമായുള്ള ദീർഘനാളത്തെ ഉൾപോരിന് പിന്നാലെ ജൂലൈ 23നാണ് സിദ്ദുവിനെ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നത്.
2019 ലാണ് അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോരിന് തുടക്കമാകുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ ഉൾപോര് പരിഹരിക്കാനുള്ള ആദ്യ പടിയായാണ് പിസിസി അധ്യക്ഷനായി ഹൈക്കമാൻഡ് നവ്‌ജോത് സിംഗ് സിദ്ദുവിന്റെ പേര് പരിഗണിക്കുന്നത്.
രാജിയെ തുടർന്ന് സിദ്ദുവിനെതിരെ ട്വീറ്റുമായി അമരീന്ദർ സിംഗ് രംഗത്തെത്തിയിട്ടുണ്ട്. സിദ്ദു സ്ഥിരതയില്ലാത്ത മനുഷ്യനാണെന്ന് അമരീന്ദർ ട്വീറ്റിൽ കുറിച്ചു.
അതേസമയം, അമരീന്ദർ സിംഗ് ഇന്ന് ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഈ വിവരം ഇരുഭാഗത്ത് നിന്നും സ്ഥിരീകരിച്ചിട്ടില്ല.
0 تعليقات