banner

കൊല്ലത്ത് ഗൃഹനാഥയെ ആക്രമിച്ച് മാനഹാനി വരുത്തിയെന്ന കേസിൽ, വയോധികൻ അറസ്റ്റിൽ

കരുനാഗപ്പളളി : വീട്ടുമുറ്റത്ത് നിന്ന ഗൃഹനാഥയെ ആക്രമിച്ച് മാനഹാനി വരുത്തിയ ആളെ പോലീസ് സംഘം അറസ്റ്റ്  ചെയ്തു. ഇടക്കുളങ്ങര പുലിയൂർ വഞ്ചി തെക്ക് സ്വദേശി കൊച്ച്കുഞ്ഞ് എന്ന് വിളിപ്പേരുള്ള ഹനീഫ (57) ആണ് പോലീസ് പിടിയിലായത്. 

ഇയാൾ പാലോലികുളങ്ങര പളളിക്ക് സമീപമുള്ള വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി ആവലാതിക്കാരിയെ കല്ലുകൊണ്ട് ഇടിച്ച് തലയ്ക്ക് പരിക്കേൽപ്പിക്കുകയും  മാറിടത്തിൽ കയറി പിടിച്ചു മാനഹാനി വരുത്തുകയും ചെയ്തു. ഹനീഫ മുമ്പ് വിറ്റ വസ്തു വാങ്ങിയ വിരോധത്തിലാണ് ഇയാൾ ആക്രമണം നടത്തിയത്. 

കരുനാഗപ്പളളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ് ഐ മാരായ അലോഷ്യസ്, സിദ്ധിക്ക്, രാജേന്ദ്രൻ എ.എം.എസ് രാജീവ്, റസൽ ജോർജ്ജ്, ഇവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.



إرسال تعليق

0 تعليقات