പതിനേഴുകാരിയായ പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ വരനും മാതാപിതാക്കളും ക്ഷേത്ര പൂജാരിയേയും പെൺകുട്ടിയുടെ ബന്ധുക്കളെയുമാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട് എന്നിരുന്നാലും കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ദേവികുളം സ്വദേശിയായ പെൺകുട്ടിയും ബൈസൺവാലി സ്വദേശിയായ യുവാവും തമ്മിൽ ഈ മാസം ഒമ്പതിനാണ് വിവാഹം ബൈസൺവാലി ശ്രീ മാരിയമ്മൻ കോവിൽ മണ്ഡപത്തിൽ നടത്തിയത്.
ഇതുസംബന്ധിച്ച രഹസ്യ വിവരം ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കുകയായിരുന്നു തുടർന്ന് വിവരം ടെനെ ദേവികുളം പൊലീസ് സ്റ്റേഷനിലും രാജാക്കാട് പൊലീസിനും കൈമാറി. എന്നാൽ രാജാക്കാട് പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും വിവാഹ ചടങ്ങുകൾ കഴിഞ്ഞിരുന്നു.
പെൺകുട്ടിയുടെ സമ്മതമുണ്ടെങ്കിൽ പോലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്യിക്കാൻ നിയമം അനുവദിക്കുന്നില്ല. ശൈവ വിവാഹ നിരോധ നിയമത്തിൽ ഇവ കൃത്യമായി നിഷ്കർശിക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാൽ പ്രതികൾക്കെതിരെ അഞ്ചു വർഷം തടവും 10 ലക്ഷം രൂപ പിഴയും വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. പ്രതികൾക്കെതിരെ ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
0 تعليقات