അഷ്ടമുടി : അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ ജി-സ്യൂട്ട് ക്ലാസ്സ് റൂം ഫ്ലാറ്റ്ഫോം വഴി സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലെ കുട്ടികൾ അധ്യാപകരായി ഓൺലൈൻ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
അധ്യാപക ദിന സന്ദേശം ഉൾക്കൊള്ളുന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, അധ്യാപകരെ കുറിച്ചുള്ള അനുഭവ കുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
സ്കൂൾ പിടിഎ, നാഷണൽ സർവീസ് സ്കീം, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
സംസ്ഥാന തലത്തിൽ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിവരുന്ന ജി സ്യൂട്ട്- ഗൂഗിൾ ക്ലാസ് റൂം വഴിയുള്ള ക്ലാസുകൾ കുട്ടികൾക്ക് പുതിയൊരു അനുഭവമാണ് പകർന്നു നൽകിയത്.
0 تعليقات