കൊല്ലം : പട്ടത്താനം കലാവേദി വായനശാലയ്ക്ക് സമീപം വടക്കേവിള നഗർ സി. ഫൈവ് കൈലാസത്തിൽ കൂലിപ്പണിക്കാരനായ മോഹനന്റെയും സീനയുടെയും മകൾ പ്ലസ് ടു വിദ്യാർത്ഥിനിയായ കാവ്യാ മോഹനാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കാവ്യയെ വീട്ടിലെ കിടപ്പുമുറിയ്ക്ക് സമീപമുള്ള ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ അയത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
കൈലാസ മോഹനാണ് സഹോദരൻ.
0 تعليقات