ഇല്യാസിന്റെ സഹോദരിയുടെ മകനായ നിയാസിന് കുടുംബ വസ്തുവിന്റെ ഓഹരി നൽകാത്തതിലുള്ള വിരോധത്താൽ കഴിഞ്ഞ സെപ്തംബർ പതിനഞ്ചിന് ഉച്ച കഴിഞ്ഞ് 03.00 മണിയോടെ ഇല്യാസും കുടുംബവും താമസിക്കുന്ന വടക്കേവിള മലയാളം നഗർ-7, തൊടിയിൽ പടിഞ്ഞാറ്റതിൽ പുരയിടത്തിൽ അതിക്രമിച്ചു കയറിയ പ്രതി നിയാസ് ചീത്ത വിളിച്ചും കൈവശം കരുതിയിരുന്ന കത്രിക കൊണ്ട് ടിയാന്റെ അമ്മാവനായ ഇല്യാസിന്റെ വലതുതുടയിൽ ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. ഇത് കണ്ട് തടസം പിടിക്കാനെത്തിയ ഇല്യാസിന്റെ മകൻ ഷാഫിയുടെ ഇടത് ഷോൾറിന്റെ താഴെ കുത്തി ഗുരുതമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോകുകയായിരുന്നു.
ഒളിവിൽ പോയ നിയാസിനെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ബീച്ച് റോഡിൽ നിന്നും ഇരവിപുരം ഇൻസ്പെകർ വി.വി അനിൽകുമാർ സബ് ഇൻസ്പെക്ടർമാരായ അരുൺ ഷാ, അനുരൂപാ, സുനിൽ, സി.പി.ഒ മാരായ ദീപു, മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
0 تعليقات