banner

ട്രെയിനിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം, സംഭവം എറണാകുളത്ത്

ആലുവ : എറണാകുളത്ത് ട്രെയിനിടിച്ച് ആലുവ സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. ആലുവ പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ഫിലോമിന (60), മകള്‍ അഭയ (32) എന്നിവരാണ് മരിച്ചത്. പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ രപ്തി സാഗര്‍ എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. റെയില്‍വേ ലൈന്‍ മുറിച്ച് കടന്നപ്പോള്‍ ട്രെയിനി ടിച്ചതാകാമെന്ന് കരുതുന്നു.



إرسال تعليق

0 تعليقات