ഒമാൻ / മസ്കത്ത് : വിദേശ വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ ഒമാൻ തയാറായതായി പൈതൃക - ടൂറിസം മന്ത്രി സാലിം അൽ മഹ്റൂഖി. രോഗ പകർച്ചാനിരക്ക് കാര്യമായി കുറഞ്ഞതിന് ഒപ്പം വാക്സിനേഷൻ ഉയർന്ന നിരക്കിലായിട്ടുമുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ക്വാറൻറീൻ നിബന്ധനയില്ലാതെ ഒമാനിൽ വരാവുന്നതാണ്.
ഒമാനിലെത്തുന്നതിന് നിശ്ചിത മണിക്കൂർ മുമ്പുള്ള പി.സി.ആർ നെഗറ്റിവ് പരിശോധന ഫലം ഉണ്ടായിരിക്കണം. രാജ്യത്ത് ടൂറിസം മേഖലയിൽ വലിയ നിക്ഷേപാവസരങ്ങളാണുള്ളതെന്നും മന്ത്രി പറഞ്ഞു. നിലവിൽ 50 ശതകോടിയോളം റിയാലിൻ്ററെ നിക്ഷേപാവസരങ്ങളാണുള്ളത്.
0 تعليقات