banner

കൊല്ലത്ത് തെരുവ് നായ ശല്യം രൂക്ഷം, കരുനാഗപ്പള്ളിയിൽ 20പേർ അക്രമത്തിനിരയായി

കൊല്ലം : കരുനാഗപ്പള്ളി, തൊടിയൂരിലും, കല്ലേലിഭാഗം, മാരാരിത്തോട്ടം പ്രദേശങ്ങളിലുമായി തെരുവുനായയുടെ കടിയേറ്റു ഇരുപതോളംപേർ ചികിത്സ തേടി. ഇന്നലെ രാവിലെയായിരുന്നു സംഭവം. വഴിയാത്രക്കാരെയും സമീപത്തെ വീടുകൾക്കു മുന്നിൽ നിന്നവരെയും ഉൾപ്പെടെ തെരുവുനായ കടിച്ചു. രാവിലെ ഓഫീസിലേക്കു പോയ കല്ലേലിഭാഗം വില്ലേജ് ഓഫീസ് ജീവനക്കാരിക്കും കടിയേറ്റു.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഇവർക്കെല്ലാം പ്രാഥമികചികത്സ നൽകിയശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക്‌ അയച്ചു.

അതേ സമയം, കൊല്ലം കോർപ്പറേഷൻ പരിധിയിലെ പ്രധാനസ്ഥലങ്ങളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷം. രാത്രിയിലും പകലും നായ്ക്കളുടെ ആക്രമണം മൂലം നിരവധി പേരാണ് ദുരിതത്തിലാകുന്നു. 
അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം.




إرسال تعليق

0 تعليقات