banner

അടിപിടിയിൽ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു, മാതാവിന് ഗുരുതര പരിക്ക്

തൃശൂര്‍ : മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷണന്‍ ആണ് മരിച്ചത്.ഭാര്യ തങ്കമണിക്കും ഗുരുതര പരിക്കേറ്റു.

രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. ഇരുവരേയും മര്‍ദ്ദിച്ച മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രദീപിന്റെ തലക്ക്‌ അടിയേറ്റ് തളര്‍ന്ന ഇരുവരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
എന്നാല്‍ പിതാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം സ്വന്തം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയതായാണ് വിവരം. പ്രദീപിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.


إرسال تعليق

0 تعليقات