banner

പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ ഒരു ലക്ഷത്തിലധികം രൂപയ്ക്ക് മറിച്ചുവിറ്റു, സംഭവത്തിൽ പൊലീസുകാർ അറസ്റ്റിൽ

മലപ്പുറം : പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലഹരി ഉത്പ്പനങ്ങൾ മറിച്ചുവിറ്റ പൊലീസുകാര്‍ അറസ്റ്റില്‍.
തൊണ്ടിമുതലായ സൂക്ഷിച്ച ഒരു മിനിലോറി നിറയെ ഉണ്ടായിരുന്ന നിരോധിത പുകയില വസ്തുക്കളാണ് പൊലീസുകാർ മറിച്ച് വിറ്റത്.  

മലപ്പുറം, കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചെടുത്ത  നിരോധിത പുകയില ഉത്പ്പന്നങ്ങൾ കോടതിയിൽ ഹാജരാക്കിയിരുന്നു പിന്നാലെ കോടതി നിർദ്ദേശ പ്രകാരം ഇവ നശിപ്പിച്ചു കളയാൻ ചില പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ ഒരു മിനിലോറി നിറയെ വരുന്ന ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പ്പന്നങ്ങൾ ഏകദേശം ഒരു ലക്ഷത്തോളം രൂപയ്ക്ക് മറിച്ചു വിറ്റു എന്നതായിരുന്നു പരാതി. തുടർന്ന് നാർക്കോട്ടിക്ക് ഡി.വൈ.എസ്.പി മോഹനചന്ദ്രനും സംഘവും ഇത് അന്വേഷിക്കുകയും പിന്നാലെ കുറ്റം തെളിയുകയായിരുന്നു.

കൊട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ രവീന്ദ്രൻ, സജി അലക്സാണ്ടർ എന്നിവർക്കെതിരെയാണ് പ്രാഥമിക നടപടിയായി സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



إرسال تعليق

0 تعليقات