banner

കുണ്ടറയിൽ വഞ്ചി കുത്തിത്തുറന്ന് മോഷണം.

കുണ്ടറ : പള്ളിമുക്കിന് സമീപം എസ്.എൻ.ഡി.പി ശാഖയുടെ മുന്നിലെ കാണിക്കവഞ്ചി മോഷ്ടാക്കൾ കുത്തിത്തുറന്ന സംഭവത്തിൽ കുണ്ടറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വഞ്ചിയിലെ നോട്ടുകൾ മാത്രം എടുത്തതിനുശേഷം നാണയങ്ങൾ ഉപേക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 

ആറു മാസത്തിനു മുൻപാണ് അവസാനമായി വഞ്ചി തുറന്ന് പണം എടുത്തത് എന്ന് ഭാരവാഹികൾ പോലീസിന് മൊഴി നൽകി. തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നതെന്ന് എസ്.എൻ.ഡി.പി ശാഖ ഭാരവാഹികൾ പറഞ്ഞു.




إرسال تعليق

0 تعليقات