banner

'എന്ത് ചെയ്യണമെന്നറിയാതെ ജനാല വഴി അവർ പുറത്തേക്ക് ചാടി'; റഷ്യയിൽ പെം സർവകലാശാലയ്ക്ക് നേരെ വെടിവെയ്പ്പ്, എട്ട് പേർ കൊല്ലപ്പെട്ടു

മോസ്കോ : റഷ്യയിലെ പെം സർവകലാശാലയ്ക്ക് നേരെ അജ്ഞാതൻ നടത്തിയ വെടിവെപ്പിൽ എട്ട് പേർ മരിച്ചു. ആക്രമണത്തിൽ വിദ്യാർത്ഥികൾക്കും മറ്റുമായി നിരവധി പേർക്ക് പരിക്കേറ്റു. 

റഷ്യൻ സമയം പതിനൊന്ന് മണിയോടെയാണ് വെടിയുതിർക്കാൻ ആരംഭിച്ചത് അക്രമി വെടിയുതിർത്തതോടെ പരിഭ്രാന്തരായ വിദ്യാർത്ഥികൾ ജനാലകളിലൂടെ പുറത്തേയ്ക്ക് ചാടി, തുടർന്ന് അങ്ങനെയും നിരവധി പേർക്ക് പരിക്കേറ്റു. 

മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ട്. വെടിയുതിർത്തത് സർവകലാശാലയിലെ തന്നെ വിദ്യാർത്ഥിയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടെങ്കിലും ഇത് വരെയും സ്ഥിരീകരിച്ചിട്ടില്ല. വെടിയുതിർത്തതിന് ശേഷം ജനൽ വഴി പുറത്തേക്ക് ചാടിയ ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. 




إرسال تعليق

0 تعليقات