ചെങ്കോട്ട - പുളിയറ പാതയിലാണ് ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ അപകടം ഉണ്ടായത്. ഇരു ബൈക്കുകളിലായി സഞ്ചരിച്ച നാലുപേരാണ് അപകടത്തിലായത്. കടയനല്ലൂർ സ്വദേശിയായ നാഗലിംഗം, പുളിയറ സ്വദേശികളായ സത്യശിവം, സുരേഷ്കുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
നാഗലിംഗം അപകട സ്ഥലത്തും മറ്റു രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴി മധ്യയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കടയനല്ലൂർ സ്വദേശി കാർത്തിക്കിനെ പാളയംകോട്ട മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവശത്തും നിന്നും അമിതവേഗത്തിൽ എത്തിയ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
0 تعليقات