banner

എം.പി കെ.സുധാകരനെ ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാത്ത എയര്‍ഹോസ്റ്റസിനെതിരെ നടപടി

കൊല്ലം : എം.പി കെ.സുധാകരനുമായി കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ഹോസ്റ്റസിനെതിരെ അധികൃതര്‍ നടപടിയെടുത്തു. ഇക്കാര്യം വിശദീകരിച്ച് കെപിസിസി അധ്യക്ഷന്‍ കൂടിയായ സുധാകരന്‍ തന്നെയാണ് രംഗത്തെത്തിയത്. 

സുരക്ഷാ കാരണങ്ങൾ നിലനില്ക്കുന്നതിനാൽ ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കെ.സുധാകരൻ മുന്നോട്ടുവെച്ചിരുന്നു ഇത് എയര്‍ഹോസ്റ്റസ് നിഷേധിച്ചതിനെ തുടര്‍ന്ന് കെ. സുധാകരന്റെ സഹായി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഈ ആരോപണം നിഷേധിച്ചു കൊണ്ടാണ് സുധാകരന്‍ എയര്‍ഹോസ്റ്റസിനെതിരെ നടപടി എടുത്ത വിവരം അറിയിച്ചത്. 

വിവാദങ്ങൾക്ക് ഹേതുവായ ഒരു കാര്യങ്ങക്യം വിമാനത്തില്‍ വെച്ചുണ്ടായിട്ടില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഒഴിഞ്ഞു കിടന്ന സീറ്റില്‍ ഇരിക്കാന്‍ ചോദിച്ചപ്പോള്‍ എയര്‍ഹോസ്റ്റസ് അനുവദിച്ചില്ല. ഇത് സംബന്ധിച്ച്‌ നിസാരമായ വാക്കുതര്‍ക്കമുണ്ടായി. ഞാനായി ആര്‍ക്കെതിരെയും പരാതി കൊടുത്തിട്ടില്ല. വിമാന കമ്ബനി അധികൃതര്‍ വസ്തുതകള്‍ അന്വേഷിച്ച്‌ നടപടി എടുത്തുവെന്ന് ഞാന്‍ അറിഞ്ഞു. ഞാന്‍ ആരേയും അപമാനിച്ചിട്ടില്ല. എനിക്ക് അപമാനം നേരിട്ടിട്ടുമില്ല', കെ.സുധാകരന്‍ പറഞ്ഞു.

إرسال تعليق

0 تعليقات