banner

കൊല്ലത്ത് പത്തിരി തൊണ്ടയിൽ കുരുങ്ങി മത്സ്യബന്ധന തൊഴിലാളിയായ യുവാവ് മരിച്ചു

കൊല്ലം : പത്തിരി തൊണ്ടയിൽ കുരുങ്ങി മത്സ്യബന്ധന തൊഴിലാളിയായ യുവാവ് മരിച്ചു. ഓച്ചിറ, ക്ലാപ്പന വരവിള മൂർത്തിയേടത്ത് തെക്കതിൽ ഹരീഷ് (45)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം പത്തിരി കഴിക്കുകയായിരുന്ന ഹരീഷ് ശ്വാസം മുട്ടനുഭവപ്പെട്ട് താഴെ വീഴുകയായിരുന്നു.
 
തുടർന്ന്, ശ്വാസം നിലച്ച് കുഴഞ്ഞു വീണ ഹരീഷിനെ വലിയ കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും മരിച്ചു. പ്രാഥമിക നടപടിയിൽ മരണകാരണം വ്യക്തമായില്ലായിരുന്നു തുടർന്ന്. ഓച്ചിറ പോലീസ് അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

ശേഷം ബുധനാഴ്ച ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് മരണകാരണമായി പത്തിരി തൊണ്ടയിൽ കുരുങ്ങിയതാണെന്ന്​​ സ്ഥിരീകരിച്ചത്​.

മത്സ്യബന്ധന തൊഴിലാളിയായ ഹരി ഷീന് രണ്ട് മക്കളാണ്. ഭാര്യ: ശ്രീലത.മക്കൾ:ഹരിത,ഹരിജിത്ത്. സംസ്കാരം രാത്രിയോടെ വീട്ടുവളപ്പിൽ നടത്തി

إرسال تعليق

0 تعليقات