ഇന്നു വൈകിട്ട് 6ന് ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ചൊവ്വാഴ്ച രാവിലെ 7ന് അപ്പർ റൂൾ കർവിൽ ജലനിരപ്പ് (2396.86 അടി ) എത്തും എന്നാണ് കണക്കുകൂട്ടൽ.
ചൊവ്വാഴ്ച രാവിലെ 11ന് ഇടുക്കി ഡാം (ചെറുതോണി) തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
അണക്കെട്ട് തുറക്കുന്നതിനാൽ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.
എന്നാൽ, ശക്തമായ മഴ തുടരുകയാണെങ്കിൽ ഡാം തുറക്കുമെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി.
വളരെ വേഗത്തിൽ ഡാം തുറക്കുന്നതിലേക്ക് കടക്കില്ല. എന്നാൽ ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
0 تعليقات